കടയ്ക്കാവൂർ : കടയ്ക്കാവൂർ എസ്എൻവി ഗവ എച്ച്.എസ്സിലെ പൂർവ്വവിദ്യാർത്ഥിയും സാമ്പത്തികശാസ്ത്ര വിദഗ്ധനും കേരള സർവകലാശാല വികസന സമിതി ഡയറക്ടർ സ്ഥാനത്തു നിന്നും വിരമിച്ച ഡോ ജയപ്രകാശ് മാധവൻ എസ്എൻവി ഗവ എച്ച്.എസ് 2020-21ൽ നവാഗതരായ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും കുടയും സംഭാവനയായി നൽകി. നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം വർക്കല എസ്എൻ കോളേജിൽ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.