ചിറയിൻകീഴിന്റെ നിയമപാലാന ഭൂപടത്തിൽ നിന്നും സിഐ സജീഷ് തൽക്കാലം സ്ഥാനമൊഴിയുന്നു. കൊച്ചി പനങ്ങാട് സ്റ്റേഷനിലേക്കാണ് ട്രാൻസ്ഫർ ആയി പോകുന്നത്. 2011ലാണ് പോങ്ങനാട്ടുകാരനായ സജീഷ് സബ് ഇൻസ്പെക്ടറായി ചിറയിൻകീഴിലെത്തിയത്. നാടിന്റെയും നാട്ടുകാരുടെയും കൂട്ടാളിയും രക്ഷകനുമായി മാറി. ഒപ്പം അദ്ദേഹം ചിറയിൻകീഴ് സ്വദേശിയായി മാറി.
വാസസ്ഥലം ചിറയിൻകീഴ് ആയി മാറിയപ്പോൾ പ്രവർത്തി മണ്ഡലം ചിറയിൻകീഴല്ലാതെയായി. രണ്ടാമൂഴത്തിൽ അദ്ദേഹം വീണ്ടും സിഐ ആയി ചിറയിൻകീഴിലേയ്ക്ക് വന്നു. ഇത്തവണ കൂടുതൽ ജനകീയമായി. നന്മയുടെ തേരോട്ട വാർത്തകൾ നവമാധ്യമങ്ങളിലും ചാനലുകളിലും പ്രശസ്തമായി.
പോലീസ് സ്റ്റേഷൻ കുടുംബമായും സഹപ്രവർത്തകർ കുടുംബങ്ങളായും ഉണ്ട്. അവരുടെ ജീവിതത്തിന്റെ നല്ല ദിവസങ്ങളും ജന്മദിവസങ്ങളും മറ്റും പോലീസ് സ്റ്റേഷനിൽ ആഘോഷിക്കുവാൻ ഈ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി അതിലൂടെ സഹപ്രവർത്തകർക്കിടയിൽ കാരണവരായി ഓടി നടന്ന ജോലി ചെയ്ത് നാട്ടുകാർക്കിടയിൽ സമ്മതനായും മാറി .
എങ്കിലും കർശനമായ തീരുമാനങ്ങൾ ചിലർക്ക് കണ്ണിലെ കരടായി മാറി. ചിറയിൻകീഴിൽ ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങൾ കേരളമാകെ നിറച്ച സാധാരണക്കാരനായ പോലീസ് ഓഫീസർ സജീഷ് ഒടുവിൽ പടിയിറങ്ങുകയാണ്.
2020 ജൂൺ 13 നു ഒരുവർഷം പൂർത്തിയാക്കി എന്ന സംതൃപ്തിയോടെ പടിയിറങ്ങുന്നു. സ്റ്റേഷന്റെ പടിയാണ് .നാടിൻറെ പടിയല്ല കാരണം അദ്ദേഹം ഇപ്പോൾ ചിറയിൻകീഴുകാരനാണ്.