കൊല്ലമ്പുഴ ഫ്രണ്ട്‌സ് ലൈബ്രറി ഓൺലൈൻ സ്കൂളായി

ei1TVW987609

ആറ്റിങ്ങൽ : മഹാമാരിയുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സമ്പർക്ക വിലക്കും അകല പരിപാലനവുമായി വീടുകളിൽ അടച്ചിരിക്കേണ്ടി വന്നതിനാൽ സ്കൂളുകൾ തുറക്കാൻ നിർവാഹമില്ല. അതിനാൽ സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് പഠന തുടർച്ചയ്ക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കയാണ്. എന്നാൽ എല്ലാ കുട്ടികൾക്കും ക്ലാസു ലഭ്യമാക്കാനുള്ള സൗകര്യം ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗമായി കൊല്ലമ്പുഴ ഫ്രണ്ട്‌സ് ലൈബ്രറിയിൽ ഓൺലൈൻ പഠനക്ലാസുകളിൽ പങ്കുചേരുന്നതിനുള്ള വിപുലമായ സജ്ജികരണങ്ങൾ ഒരുക്കിയിരിക്കുകയാണ്. ഒപ്പം കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാൻ അധ്യാപകരുടെ സേവനവും ലഭ്യമാക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!