ചിറയിൻകീഴിൽ അണ്ടൂർ കുറക്കടയിൽ വീടുകയറി ആക്രമണം. ഗൃഹനാഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു. മണികണ്ഠൻ ആശാരി, ഭാര്യ വത്സല, മകൾ വിദ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരം 6 മണി കഴിഞ്ഞാണ് സംഭവം. പ്രതി മണികണ്ഠൻ ആശാരിയുടെ മരുമകൻ രാജേന്ദ്രപ്രസാദ് ചിറയിൻകീഴ് പോലീസിന്റെ പിടിയിലായതായി സൂചന. കുടുംബ പ്രശ്നങ്ങൾ ആണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
