നാവായിക്കുളം ഗ്രാമപഞ്ചായത്ത് വെട്ടിയറ ലക്ഷം വീട് കോളനിയിൽ കിരൺ ഹാസനും കീർത്തി ഹാസനും ആണ് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് വീട്ടിൽ ടീവി ലഭിച്ചത്. അമ്മുമ്മ സരസ്വതിയുടെ സംരക്ഷണയിൽ കഴിയുന്ന രണ്ടു പേർക്കും ഇന്നലെ യാണ് വീട്ടിൽ ടീവി യുമായി നാവായിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു, വാർഡ് അംഗം മഞ്ജുഷ, കടമ്പാട്ടുകോണം എസ്കെവിഎച്ച്എസ് ലെ പ്രഥമ അധ്യാപകൻ വിജയകുമാർ എന്നിവർ ചേർന്ന് ടീവി കൈമാറിയത്. അധ്യാപകരായ അജീഷ്, ഹരിശങ്കർ എന്നിവർ പങ്കെടുത്തു. എക്സ് എംഎൽഎ വർക്കlല കഹാർ ആണ് സ്കൂളിലെ അർഹതയുള്ള കുട്ടി കൾക്ക് നൽകാനായി എസ്കെവിഎച്ച്എസ്സിൽ ടീവി എത്തിച്ചത്.