Search
Close this search box.

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ അഞ്ചാമത്തെ ഓൺലൈൻ പഠനകേന്ദ്രം തുറന്നു

eiSMTZM50470_compress51

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ അഞ്ചാമത്തെ ഓൺലൈൻ പഠനകേന്ദ്രം തുറന്നു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 4 മുക്കടയിൽ കൂനൻചാലിൽ അംഗൻവാടിയിലാണ് ഓൺലൈൻ പഠനം അസാധ്യമായി നിന്ന ഇരുപതോളം കുട്ടികൾക്കായി പഠന സൗകര്യം ഒരുക്കിയത്.കിളിമാനൂർ ബിആർസിയിൽ നിന്നാണ് ടീവി ലഭ്യമായത്. എസ്ഡിപിഐ മരുതികുന്ന് യൂണിറ്റ് ആണ് ഡിഷ്‌ടീവി കണക്ഷൻ സ്പോൺസർ ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ തമ്പി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു അധ്യക്ഷനായി.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു.. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജഹാൻ, മുൻ പഞ്ചായത്ത്‌ അംഗം അലിയാരുകുഞ്ഞ്, നാവായിക്കുളം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ ആയ ബീനാദേവി,ബിജു, എസ്ഡിപിഐ മരുതിക്കുന്നു വാർഡ് കൺവീനർ നസീറുദീൻ , അംഗൻവാടി ടീച്ചർ ഷീബ എസ്ഡിപിഐ മുക്കുകട ബ്രാഞ്ച് പ്രസിഡന്റു ഷഫീഖ്, അബ്ദുൾറഹിം, ഷാഹിർഷാ, അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!