അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിലെ വഴിയോരക്കടയിൽ അക്രമം, ആക്രമി ആഹാര സാധനങ്ങൾ വലിച്ചെറിച്ചു. അഞ്ചുതെങ്ങ് Y2K ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ അക്രമി ഒന്നും രണ്ടും പറഞ്ഞ് തട്ടികയറുകയും വില്പനയ്ക്കായി കരുതിയ ഭക്ഷണ സാധനങ്ങൾ ആക്രോശിച്ചുകൊണ്ട് വലിച്ചെറിയുകയുമായിരുന്നെന്ന് കടയുടമ പറയുന്നു.
അഞ്ചുതെങ്ങ് വാടയിൽവീട്ടിൽ കിഷമ്മയുടെ ഉടമസ്ഥതയിലുള്ള ചായക്കടയിലാണ് അക്രമം നടന്നത്. പ്രദേശത്ത് വർഷങ്ങളായ് ചായയും പലഹാരങ്ങളും വില്പന നടത്തി ഉപജീവനം നടത്തുകയായിരുന്നു ഇവർ. വൈകുന്നേര കച്ചവടത്തിനായ് കരുതിയിരുന്ന മാവ്, പാൽ , പത്രങ്ങൾ ചായ ഗ്ലാസുകൾ എന്നിവ വലിച്ചെറിഞ്ഞു നശിപ്പിച്ചിട്ടുണ്ട്. വഴിയോരക്കട ഉടമ അഞ്ചുതെങ് പോലീസിൽ പരാതി നൽകി.