Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

eiIQQNQ13998

കിളിമാനൂർ : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ പോയ ചിറയിൻകീഴ് മഞ്ചാടിമൂട് കളിയിൽ വീട്ടിൽ ശബരീനാഥ്‌ (20)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. കിളിമാനൂർ സി. ഐ മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ് .ഐ പ്രജു, എ .എസ് . ഐ സുരേഷ് കുമാർ, രജിത് രാജ്, അജോ ജോർജ് എന്നിവരാണ് ചിറയിൻകീഴ് മഞ്ചാടിമൂട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!