ആറ്റിങ്ങൽ : അലൂമിനിയം കലത്തിനകത്ത് കയറി കളിച്ചു കൊണ്ടിരുന്ന ഇളമ്പ, കല്ലിൻമൂട് ആശാഭവനിൽ സാബുവിൻ്റെ മകൻ ദിൽരൂപിൻ്റെ കാൽമുട്ടുകൾ മടങ്ങി പുറത്തെടുക്കാൻ കഴിയാത്ത നിലയിൽ നിലത്തു കിടക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്.ഡി, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ്.ജി, മനു .വി .നായർ, ഷൈൻ ജോൺ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ രാജ പോൽ എന്നിവർ ഷിയേഴ്സ് ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിക്ക് യാതൊരുവിധ പരിക്കും ഇല്ലായിരുന്നു.
