കടുവയിൽ പള്ളിക്ക് മുന്നിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് വാഹനങ്ങളുടെ മുകളിൽ കേറി

ei3JI0N30149_compress95

കല്ലമ്പലം : ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് മുന്നിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് വാഹനങ്ങളുടെ മുകളിൽ കേറി. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക്‌ പോയ വോൾക്സ്‍വാഗൺ പോളോ കാറാണ് നിയന്ത്രണം വിട്ട് കടുവയിൽ പള്ളിയുടെ മുന്നിലെ ഡിവൈഡറിൽ ഇടിച്ചു പള്ളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്നു കാറുകളുടെ മുകളിലേക്ക് ഇടിച്ചു കയറിയത്. പാർക്ക് ചെയ്തിരുന്ന മാരുതി കാറിനും ഇന്നോവ കാറിനും കേടുപാടുണ്ട്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. സ്ത്രീയാണ് പോളോ കാർ ഓടിച്ചിരുന്നതെന്നും അവരുടെ ഭർത്താവും മക്കളും കാറിൽ ഉണ്ടായിരുന്നെന്നും  നാട്ടുകാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!