അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ നടന്ന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് ചൈനയുടെ ഉൽപ്പന്നങ്ങൾ പഞ്ചായത്തിൽ ബഹിഷ്കരിക്കണമെന്നുള്ള പ്രമേയം അവതരിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ കിഴക്കൻ ലഡാക്കിൽ ചൈനീസ് പട്ടാളം കരാർ ലംഘിച്ച് ഒരു മാനദണ്ഡവുമില്ലാതെ നമ്മുടെ രാജ്യത്തെ 20 ജവാന്മാരെ വധിക്കുകയും ഇന്ത്യയുടെ അതിർത്തിയിൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്തു. ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ രാജ്യത്ത് വിറ്റഴിച്ച് മില്യൻ കോടി ഡോളർ ലാഭമുണ്ടാക്കി നമ്മുടെ രാജ്യത്തിനെതിരെ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ പഞ്ചായത്തിൽ ബഹിഷ്കരിക്കണമെന്ന് പ്രമേയത്തിലൂടെ പൊടിമോൻ അഷ്റഫ് ആവശ്യപ്പെടുകയും പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠേന കൈയ്യടിച്ച് പാസാക്കുകയും ചെയ്തു.
