വാമനപുരം: വാമനപുരം പാലത്തിന് സമീപം തട്ടുകട കത്തി നശിച്ചു. റോഡരികിൽ സ്ഥാപിച്ചിരുന്ന കമുകിൻകുഴി സ്വദേശി സതീശന്റെ ഉടമസ്ഥതയിലുളള അടഞ്ഞു കിടന്ന തട്ടുകടയിലാണ് രാത്രി 9.30അരയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മേൽക്കൂര പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല
