ആറ്റിങ്ങലിൽ അതിഥി തൊഴിലാളികളെ ഭയപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികൾ പിടിയിൽ

eiY4O9397304

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അതിഥി തൊഴിലാളികളെ ഭയപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികൾ പിടിയിൽ. ഇടയ്ക്കോട്, ഊരൂപൊയ്ക തറട്ടയിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ വിഷ്ണു(29), ഇടയക്കോട്, ഊരൂപൊയ്ക, തറട്ടയിൽ വീട്ടിൽ രഘുനാഥന്റെ മകൻ ഹരീഷ്( 27), കിഴുവിലം, വലിയകുന്ന്, സുമ നിവാസിൽ സുഗുണന്റെ മകൻ സുമൻ (27) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 21ന് പുലർച്ചെ 1മണിയോടെ ഇടയക്കോട് വെട്ടിക്കൽ പാലത്തിന് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന ബംഗാൾ സ്വദേശികളായ പ്രണവ് , അജിത്ത് എന്നീ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്‌.വൈ സുരേഷിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി ദിപിൻ , എസ്‌ഐ എസ്. സനൂജ് ,എസ്‌. ഐ ജോയി, എ.എസ്‌.ഐ പ്രദീപ് , സിപിഒമാരായ സവാദ്ഖാൻ , അഭിലാഷ് , അനീഷ് . എന്നിവർ ഉൾപെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!