ഒറ്റൂർ : ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു അസിസ്റ്റന്റ് സർജനെ കൂടി നിയമിച്ചതായി അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടാതിരുന്ന ഒറ്റൂർ പ്രാഥമിക ആരോഗ്യ കേ ന്ദ്രത്തെ എം.എൽ.എ യുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കൊറോണ പ്രതിരോധത്തിന്റെ ഈ കാലത്ത് പുതിയ അസി.സർജന്റെ കൂടി സേവനം ഏറെ ഉപയോഗപ്രദമാണെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ
