മുരുക്കുംപുഴ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തികൊണ്ടു വന്ന യുവാവിനെ പാറശാല റയിൽവേ പൊലീസ് പിടികൂടി. മുരുക്കുംപുഴ, മണക്കാട്ട് വിളാകം, ആദിത്യ നിവാസിൽ അഭിലാഷ് (29) ആണ് പിടിയിലായത്. മധുര – പുനലൂർ ട്രെയിനിൽ യാത്രക്കാരനായിരുന്ന ഇയാളുടെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും വാങ്ങിയ കഞ്ചാവ് മരുക്കുംപുഴ ഭാഗങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് വിവരം. എ.എസ്.ഐ. ക്രിസ്തുദാസ്, സി.പി.ഒമാരായ പ്രഭാകരൻ, ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി.