മംഗലപുരം :മംഗലപുരത്ത് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് നൽകി ഓട്ടോ ഡ്രൈവറുടെ മാതൃക. മംഗലപുരം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പികെ ബിജുവാണ് പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു എത്തിച്ചു നൽകിയത്.
ഇന്നലെ വൈകുന്നേരം 3 മണിയോടെ മുരുക്കുംപുഴയിൽ ഓട്ടം പോയി തിരികെ വരികയായിരുന്ന ബിജു നെല്ലിമൂട് ഭാഗത്തു വെച്ച് ഒരു പേഴ്സ് റോഡിൽ കിടക്കുന്നതായി കാണുകയും ഉടൻ തന്നെ ആ പേഴ്സ് മംഗലപുരം പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. 5000 രൂപയും മറ്റു രേഖകളും ആ പഴ്സിൽ ഉണ്ടായിരുന്നു.
പേഴ്സിൽ ഉണ്ടായിരുന്ന ഐഡി കാർഡിന്റെ സഹായത്തോടെ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് പേഴ്സിന്റെ ഉടമയെ ബന്ധപ്പെട്ടു. മംഗലപുരം സഫ ഓഡിറ്റോറിയം ഉടമയുടെ സഹോദരി ഷീനയുടെ മരുമകൻ ഹിജാസ് ആണ് ഉടമ. മംഗലപുരം പോലീസ് സ്റ്റേഷനിലെത്തി ഹിജാസ് പേഴ്സ് ഏറ്റുവാങ്ങി.