Search
Close this search box.

പേരേറ്റിൽ യുവ കേരള ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ei7WY5F66993_compress35

പേരേറ്റിൽ യുവ കേരള ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തുടക്കമായി. വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വർക്കല എക്സൈസ് റെയിഞ്ച് ഓഫീസിൽ നടന്ന ദിനാചരണത്തിൽ യുവ കേരള ക്ലബ്ബ് സെക്രട്ടറി ജയശങ്കറിന് ലഹരി വിരുദ്ധ പ്രതിജ്ഞയുടെ കോപ്പി എക്സൈസ് ഇൻസ്പെക്ടർ കൈമാറി. മികച്ച മാതൃകാ സേവനം അനുഷ്ഠിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ മഹേഷിനെ ക്ലബ്ബ് വൈസ്പ്രസിഡന്റ് സത്യപാൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് രക്ഷാധികാരി വി. ശ്രീനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിവന്റീവ് ഓഫീസർമാരും സിവിൽ എക്സൈസ് ഓഫീസർമാരും വനിതാ സിവിൽ എക്സൈസ് ഓഫീസർമാരും, ക്ലബ്ബ് ഭാരവാഹികളായ കാവ്യ ഉണ്ണി, സിന്ധു ദേവികൃഷ്ണ, ലക്ഷി, രൂപേഷ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!