കിളിമാനൂർ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കസ്തൂർബാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 5 ടിവികൾ നൽകി. വിലങ്ങര അംഗൻവാടി, ആരൂര്‍ അംഗൻവാടി, പുളിമൂട് മൃഗാശുപത്രി, തകരപ്പറമ്പ് ജയകുമാർ സ്മാരക ട്രസ്റ്റിന്റെ ഓഫീസിൽ, ചാവരുപച്ച അംഗൻവാടി എന്നിവടിങ്ങളിലാണ് ടീവി നൽകി. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിദ്യാനന്ദകുമാർ, ബോർഡ് മെമ്പർമാരായ കെ വിജയൻ, രാജ് ദാസ്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ പ്രകാശ്, വാർഡ് മെമ്പർമാരായ ഷാജു മോൾ, ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ലിസി തുടങ്ങിയവർ പങ്കെടുത്തു. ചാവരുപച്ച അംഗൻവാടിയിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർമാരുടെ മാലതി അമ്മയും വാർഡ് മെമ്പർ വേണുഗോപാലും പങ്കെടുത്തു