ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള ക്വാറന്റൈൻ സെന്റർ സജ്ജമായി.
പ്രവാസികളായിട്ടുള്ളവർ എത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്ന് രാത്രി പതിനൊന്നു മണിയോടുകൂടി ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗം വലിയകുന്ന് ഗവ. സ്പോർട്സ് ഹോസ്‌റ്റലിൽ ക്വാറന്റൈൻ സംവിധാനം ഒരുക്കിയത്.
ഏത് സമയത്തും പ്രവാസികളായിട്ടുള്ളവർക്ക് ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കുവാനുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും കൂടുതൽ ആളുകൾ എത്തുന്ന മുറക്ക് ആവശ്യമായ പുതിയ ക്വാറന്റൈൻ സെന്റെറുകളും പട്ടണത്തിൽ സജ്ജമാണെന്നും ചെയർമാൻ അറിയിച്ചു.
