കഠിനംകുളം : കൂട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തിയതിലുള്ള വിരോധത്താൽ കഴക്കൂട്ടത്ത് ഗുണ്ട സംഘം എതിർ സംഘത്തിൽപ്പെട്ട യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചു വഴിയിൽ ഉപേക്ഷിച്ച കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ.കഠിനംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷം വീട്ടില്‍ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷ്(32),മുരുക്കുംപുഴ സുവീമയില്‍ സാവിയോ (21) , പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിനു സമീപം സക്കീര്‍ മന്‍സിലില്‍ ഷിയാസ് (19 എന്നിവരാണ് പോലീസ് പിടിയിലായത്. കഴക്കൂട്ടം മേനംകുളം കരിയില്‍ ഏലായില്‍ ക്ഷേത്രത്തിന് സമീപം ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന രാജിനെ (25) നെയാണ് ഞായറാഴ്ച രാത്രിയോടെ ചിറ്റാറ്റുമുക്ക് നിന്നും ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മംഗലപുരം പായ്ച്ചിറയിൽ വെച്ച് മാരകമായി മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്‍തുടരുന്നതറിഞ്ഞ് വഴിയില്‍ ഉപേക്ഷിച്ച് പോയത് . തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് കഴക്കൂട്ടം സൈബര്‍ സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വിദ്യാധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.പഞ്ചായത്ത് ഉണ്ണി കഴക്കൂട്ടം, കഠിനംകുളം, മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളിലെ പ്രതിയും 3 പ്രാവശ്യം ഗുണ്ടാ നിയമ കരുതല്‍ തടങ്കലില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.തിരുവനന്തപുരം സിറ്റി ജിലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്പ്രകാരം കഴക്കൂട്ടം സൈബര്‍ സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വിദ്യാധരന്‍.എസ് ന്‍റെ നേതൃത്വത്തില്‍ കഴക്കൂടം ഇന്‍സ്പെക്ടര്‍ എസ.എച്ച്.ഒ അന്‍വര്‍.എം, പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷാജി.എസ്, സി.പി.ഒ മാരായ ശരത്, പ്രസാദ്, അന്‍സില്‍, മുകേഷ്, ഷിബു, ഷാഡോ പോലീസ് അരുണ്‍കുമാര്‍, സജി ശ്രീകാന്ത് , രഞ്ജിത്, വിനോദ്, മനു എന്നിവരുടെ ഊര്‍ജിതമായ അന്വേഷണത്തെ തുടര്‍ന്ന്‍ പ്രതികളെ പോത്തന്‍കോട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.