കൈറ്റ് നടപ്പിലാക്കിവരുന്ന ഓൺലൈൻ പഠനക്ലാസുകൾ എല്ലാകുട്ടികളിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കിളിമാനൂർ ബി ആർ സി യുടെ കീഴിലുള്ള കിഴക്കനേല ഗവണ്മെന്റ് എൽ പി എസ് ന് എസ് എസ് കെ ലഭ്യമാക്കിയ ടെലിവിഷൻ സെറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം, നാവായിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു
നിർവ്വഹിച്ചു.എസ് എം സി ചെയർമാൻ സജീവ്കുമാർ, പ്രഥമാധ്യാപിക പി.ജയപ്രഭ, അദ്ധ്യാപികമാരായ ശൈലജകുമാരി, സുനിതാബീഗം തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ദിവസം വിവിധക്ലാസുകളിൽ പഠിക്കുന്ന 11 കുട്ടികൾ ഈ സൗകര്യം പ്രയോജന പ്പെടുത്തി.വരും ദിവസങ്ങളിൽ ആവശ്യമുള്ള കുട്ടികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താ മെന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ജയപ്രഭ അറിയിച്ചു.