മുദാക്കൽ: യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥി കളെ അവരുടെ വീടുകളിൽ എത്തി ഷാളും മൊമന്റോയും നൽകി ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എം.എസ്, രജനീഷ് പൂവക്കാടൻ, പ്രവീൺ അയിലം, അനിൽകുമാർ, പ്രകീർത്തു എന്നിവർ പങ്കെടുത്തു.മറ്റു വിദ്യാർത്ഥികളെ നാളെ മുതൽ വീടുകളിൽ എത്തി ആദരിക്കുമെന്ന് അറിയിച്ചു.