ജീവിതമാർഗം തടസ്സപ്പെടുത്താൻ എല്ലാരുമുണ്ട്, ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് ഇവർ

പാലച്ചിറ: കഴിഞ്ഞ ദിവസങ്ങളിൽ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പാലച്ചിറ ജംഗ്ഷനിലെ മത്സ്യക്കച്ചവടം. പോലീസിൻറെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ അനധികൃത വഴിയോരക്കച്ചവടം എന്ന തരത്തിൽ മുന്നറിയിപ്പ് ബോർഡ് നാട്ടി കച്ചവടം നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ ജീവിത മാർഗ്ഗം ഇതാണെന്നും എല്ലാവരും ഇത് ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തങ്ങൾക്ക് മറ്റൊരു ജീവിത വഴി ആരും സഹായിക്കുന്നില്ല എന്നും അവർ പറയുന്നു. മാത്രമല്ല വാർത്തകളിലും മറ്റും പറയുന്ന പോലെ ഇവിടെ യാതൊരുവിധ ഗതാഗത തടസ്സമോ കാൽനട യാത്രക്കാരെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും അവർ പറയുന്നു. അനധികൃത കച്ചവടം നിരോധിച്ചുകൊണ്ട് പഞ്ചായത്ത് അധികൃതർ ബോർഡ് നാട്ടുകയും ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ പഞ്ചായത്ത് എന്തുകൊണ്ടാണ് തങ്ങൾക്ക് മറ്റൊരു സ്ഥലം ശരിയാക്കി നൽകാത്തത് എന്നും അവർക്ക് ചോദ്യമുണ്ട്. നിത്യജീവിതത്തിന് കഷ്ടപ്പെട്ട് ചെറിയ കച്ചവടം നടത്തി ഓരോ ദിവസം മുന്നോട്ടു നയിക്കുന്ന പാവങ്ങളാണ് തങ്ങളെന്നും, ഒന്നോ രണ്ടോ മണിക്കൂർ മാത്രമുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത് എന്നും അവർ സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!