Search
Close this search box.

എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മധുരം വിളമ്പി മന്ത്രി

ei1C7PD83213_compress67

എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനങ്ങളും ആയി മന്ത്രി. സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ എത്തിയത്
അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട്‌ കോൺവെന്റ് വിദ്യാർത്ഥിനികളായ ആറാം വാർഡിൽ വൃന്ദാവനം വീട്ടിൽ മണികണ്ഠന്റെയും, പ്രിയയുടെയും മകളായ പഞ്ചമിയെയും,രണ്ടാം വാർഡിൽ തുണ്ടിൽവീട്ടിൽ ബൈജുവിന്റേയും പ്രിജിയുടെയും മകളായ ആദിത്യയെയും മന്ത്രി അനുമോദിച്ചത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിനികളെ മന്ത്രി പൊന്നാട അണിയിക്കുകയും, മധുരം നൽകുകയും, എസ് എഫ് ഐയുടെ ഉപഹാരം നൽകുകയും ചെയ്തു.
ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എംപി, ആർ സുഭാഷ്, അഡ്വ. ശൈലജ ബീഗം, ക്രിസ്റ്റീസൈമൺ, വി. ലൈജു, എസ്. പ്രവീൺ ചന്ദ്ര, മുഹമ്മദ്‌ നൗഫൽ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!