Search
Close this search box.

ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായം : അഞ്ചുതെങ്ങിൽ കേരളാ പോലീസിന്റെ വിശ്വാസത്തിന്റെ മണിമുഴക്കം

eiXIZK76863_compress53

കേരള പോലീസ് നടപ്പിലാക്കുന്ന ജനമൈത്രി പോലീസിങ്ങിന്റെ ഭാഗമായി ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് വിശ്വാസത്തിന്റെ മണിമുഴക്കം (ബെൽ ഓഫ് ഫെയ്ത്). പോലീസ് മുതിർന്ന പൗരന്മാരുടെ വീടുകളിൽ റിമോട്ടിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അലാറം സ്ഥാപിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ റിമോട്ട് പ്രവർത്തിപ്പിക്കുമ്പോൾ അലാറം മുഴങ്ങുകയും തൊട്ടടുത്ത വീടുകളിലുള്ളവർക് അലാറം കേട്ട് ഇവരുടെ സഹായത്തിനു എത്താനും, പോലീസ്നെ അറിയിച്ചു മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സഹായം എത്തിക്കാനും കഴിയും. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഈ പദ്ധതി ആറാം വാർഡിൽ വാഴവിള അപ്പുരാജിന്റെ വീട്ടിലാണ് തുടക്കം കുറിച്ചത്.

അഞ്ചുതെങ്ങ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എസ് . ചന്ദ്രദാസ് പദ്ധതി ഉദ്ഘടാനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര,
ജനമൈത്രി ബീറ്റ് ഓഫീസർ വി. സുനിൽ, മനോജ്‌, വിനോദ്, കണ്ണൻ പിള്ള, സുഭാഷ് ചന്ദ്ര ബോസ് എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!