കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്ത് നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടി മികച്ച വിജയം കൈവരിച്ച കുട്ടികളായ വി.ആർ.എ 131 ൽ പാർവ്വതി, വി.ആർ.എ 53 ൽ നക്ഷത്ര, വി.ആർ.എ 132.എയിൽ അഷ്ടമി, വി.ആർ.എ 8എയിൽ നിഖിലേഷ്, വി.ആർ.എ 93ൽ ചിന്മയാ കൃഷ്ണൻ എന്നിവരെ അസോസിയേഷൻ ഭാരവാഹികൾ വീട്ടുകളിലെത്തി അഭിനന്ദിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, പ്രഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, വത്സകുമാരൻ നായർ, സജിത, രജിത, ചന്ദ്രിക, ജ്യോതിലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു.