നെടുമങ്ങാട്: ഏഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 52 കാരനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വാളിക്കോട് കൊപ്പം എസ് കെ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വെമ്പായം ഇടത്തറ വിളയിൽ വീട്ടിൽ എം എ റഷീദ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
