പാലോട്: കരിമൺകോട് താമസിക്കുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കടകംപള്ളി പുതുവൽ പുത്തൻവീട്ടിൽ ഷഫീക് (35) ആണ് പാലോട് പൊലീസിന്റെ പിടിയിലായത്. നോട്ടിരട്ടിച്ച് നൽകാമെന്നു പറഞ്ഞ് 2.50 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അഞ്ച് ലക്ഷം രൂപ നൽകാനെന്ന വ്യാജേന വെള്ള പേപ്പർ നൽകി കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിന്റെ നിർദ്ദേശപ്രകാരം പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐമാരായ അൻസാരി, നിസാറുദ്ദീൻ, ഭുവനചന്ദ്രൻ നായർ,അജി,റൂറൽ ഷാഡോ അംഗങ്ങളായ ഗ്രേഡ് എസ്.ഐ ഷിബു,സജു,മനു,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
