ആറ്റിങ്ങൽ: പ്രവാസി ക്ഷേമനിധി ബോഡിന്റെ നേതൃത്വത്തിൽ വലിയകുന്ന് ഡയാലിസിസ് സെന്ററിലേക്ക് ടെലിവിഷൻ സംഭാവന ചെയ്തു.
ആറ്റിങ്ങൽ നഗരസഭയുടെയും സായിഗ്രാമിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം മുതൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് സെന്റെറിലേക്കാണ് പ്രവാസിയായ അയിലം സ്വദേശി അനിൽകുമാർ ടെലിവിഷൻ സംഭാവന ചെയ്തത്. ഇതിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു.
ഡയാലിസിസ് നടക്കുന്ന രോഗികൾക്ക് ആശങ്കകൾ ഒഴിവാക്കി മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നും, നഗരസഭ നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള പദ്ധതികൾക്ക് നഗരവാസികളും വിവിധ സംഘടനകളും ആത്മാർത്ഥമായ പിൻതുണയാണ് നൽകുന്നതെന്നും ചെയർമാൻ അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോഡ് അംഗം കൊച്ചുകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ്, സ്റ്റാഫ് നഴ്സ് ലാലുസലിം തുടങ്ങിയവർ പങ്കെടുത്തു.
