കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്ത് വെള്ളൂർക്കോണം നാലാം വാർഡിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് പ്രസിഡൻ്റ് രാജേഷിൻ്റ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ എ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജയന്തി കൃഷ്ണ, വാർഡ് ജനറൽ സെക്രട്ടറി അനന്തു,ട്രഷറർ രാഗി ഹരികുമാർ ,വൈസ് പ്രസിഡൻ്റ് സുകു, അംബിക, വിമല, സെക്രട്ടറി ബേബി മുരുകൻ, രഞ്ജിത്ത് കൊച്ചു മOo, KST WU (INTUC) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഎസ്. ശ്യാം കുമാർ, KST WU (INTUC) ആറ്റിങ്ങൽ പ്രസിഡൻ്റ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
