വീ​ട്ട​മ്മയെ​ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

ei8S24780826

വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ട​മ്മ​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ട്ടു​കു​ന്നം കു​ണ്ടാ​യി​ക്കോ​ണം ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ ദേ​വ​കി(70)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു.വൈ​കി​ട്ടാ​യി​ട്ടും മ​ട​ങ്ങി​യെ​ത്തി​യ​തു​മി​ല്ല. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കു​ക​യും പോ​ലീ​സി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. അ​വ​ര്‍ എ​ത്തി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ശ​മ​ന സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി. മ​ക്ക​ള്‍: അ​മ്പി​ളി, രാ​ജു. മ​രു​മ​ക്ക​ള്‍: ലീ​ല,മോ​ഹ​ന​ന്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!