Search
Close this search box.

പാലം കുലുങ്ങിയാലും കുലുങ്ങാത്ത അധികൃതർ….

eiYLI2P93663

ആറ്റിങ്ങൽ: പൂവമ്പാറ പാലത്തിന്റെ നടപ്പാതയിൽ വാഹനംകയറി തകർന്ന സ്ലാബുകൾ മാറ്റിയിടാൻ നടപടികളില്ല.ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ഈ വിഷയം ചൂണ്ടികാട്ടി വാർത്ത നൽകിയിരുന്നു. എന്നിട്ടും പരിഹാരമായിട്ടില്ല.

പാലത്തിന്റെ ഇരുവശത്തും ക്ഷേത്രങ്ങളുണ്ട്. രാവിലെയും വൈകീട്ടും കുട്ടികളും പ്രായമായവരുമുൾപ്പെടെ ധാരാളം പേർ ക്ഷേത്രത്തിൽ പോകാനും മറ്റുമായി പാലത്തിലൂടെ നടന്നുപോകാറുണ്ട്. ഇവരെല്ലാം ഇപ്പോൾ നടപ്പാതയിൽ നിന്ന് റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നു. ഇത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ആറ്റിങ്ങലിലെ തിരക്കിൽനിന്ന് രക്ഷപ്പെട്ടെത്തുന്ന വാഹനങ്ങൾ ടി.ബി.ജങ്ഷൻ കഴിയുമ്പോൾ വേഗതായാർജ്ജിച്ചാണ് പാലത്തിലേക്കിറങ്ങി വരുന്നത്. പെട്ടെന്ന് പാലത്തിൽ യാത്രക്കാരെ കണ്ട് വാഹനം ബ്രേക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. സ്ലാബുകൾ മാറ്റിയിട്ട് കാൽനടയാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!