വെഞ്ഞാറമൂട്: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകുന്നം കുണ്ടായിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ ചെല്ലപ്പന്റെ ഭാര്യ ദേവകി(70)യുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു.വൈകിട്ടായിട്ടും മടങ്ങിയെത്തിയതുമില്ല. ഇതോടെ ബന്ധുക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കുകയും പോലീസിന്റെയും വീട്ടുകാരുടെയും അന്വേഷണം തുടരുന്നതിനിടെ ഇന്നലെ രാവിലെ വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. അവര്‍ എത്തി വെഞ്ഞാറമൂട് അഗ്നി ശമന സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മക്കള്‍: അമ്പിളി, രാജു. മരുമക്കള്‍: ലീല,മോഹനന്.