അഞ്ചുതെങ്ങ് : മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ വള്ളം മറിഞ്ഞു. ഇന്ന് രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ ശക്തമായ തിരയിൽപെട്ട് അഞ്ചുതെങ്ങ് പുതുവൽ പുരയിടത്തിൽ ബിജു പത്രോസിന്റെ വള്ളമാണ് മറിഞ്ഞത്. വള്ളവും വലയും എഞ്ചിനും നഷ്ടപ്പെട്ടു. വള്ളത്തിലുണ്ടായിരിന്ന സ്റ്റെല്ലസ്, മനു, അജി, ബിജു എന്നിവർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ഏകദേശം 5 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു