Search
Close this search box.

കാട്ടുപന്നിയുടെ ആക്രമണത്തിൽ പശുക്കുട്ടി ചത്തു.

ei0E8TF37441_compress78

നെടുമങ്ങാട് :കാട്ടുപന്നിയുടെ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. പറണ്ടോട് മീനാങ്കൽ കൂപ്പിൽ വീട്ടിൽ മോനുകുട്ടന്റെ പശുക്കുട്ടിക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. ഒറ്റയാൻപന്നി മാസങ്ങളായി മീനാങ്കൽ പ്രദേശത്തു ഭീതി പരത്തി നടക്കുന്നു. കഴിഞ്ഞ ദിവസം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ഹെഡ് കോൺസ്റ്റബിൾ വിജയൻ അദ്‌ഭുതകാരമായാണ് പന്നിയിൽ നിന്നും രക്ഷപെട്ടത്. പ്രദേശത്തു കൃഷി പൂർണമായും തകർത്തു. പന്നിയെ വെടിവച്ചു നശിപ്പിക്കാൻ വനപാലകർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല. മീനാങ്കൽ പ്രദേശത്തു രാത്രിയിൽ ആരും പുറത്തിറങ്ങുന്നില്ല. റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ ഒരു മാസമായി പണിയെടുത്തിട്ട്. പശുക്കുട്ടിയെ ആര്യനാട് വെറ്റിനറി ഡോക്ടർ പോസ്റ്റുമാർട്ടം നടത്തിയാണ് കുഴിച്ചിട്ടത്. നഷ്ടപരിഹാരത്തിന് കുട്ടപ്പാറ പരുത്തിപ്പള്ളി റൈഞ്ചാ ഫീസിൽ അപേക്ഷ നൽകി. പ്രദേശത്തു കാട്ടുപന്നി കുരങ്ങ് മ്ലാവ് ചെന്നായ തുടങ്ങിയ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കർഷക കുടുംബങ്ങൾ തിങ്ങി പാർക്കുന്ന മീനാങ്കൽ എന്ന മലയോര മേഖലയിൽ വന്യജീവികൾ കാരണം കൃഷി നാശവും ആളപായവും വളർത്തുമൃഗളെ കൊല്ലുന്നതും നിത്യ സംഭവമാണ്. ഫോറെസ്റ്റ് അധികൃധർ വേണ്ട നടപടി എടുക്കണമെന്ന് ആണ് നാട്ടുകാരുടെ ആവശ്യം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!