ഉഴമലയ്ക്കൽ അയ്യപ്പൻ കുഴി- ലക്ഷം വീട് സാംസ്കാരിക നിലയം തുറന്നു

eiE0DFF19641_compress97

ഉഴമലയ്ക്കൽ: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇരുപത്തിരണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻ കുഴി ലക്ഷം വീട് എസ്.സി. കോളനിയിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം, വൈസ് പ്രസിഡന്റ് ബി.ബി.സുജാത, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എസ്.സുനിൽകുമാർ, കെ.ജയകുമാർ, എസ്.മനോഹരൻ, ഇ.ജയരാജ്, ബീനാ കൃഷ്ണ കുമാർ, എൻ.ബാബു, മഞ്ചു, ബിജിത, ഒസ്സൻകുഞ്ഞ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!