നെടുമങ്ങാട് :നെടുമങ്ങാട് നിന്നും ലോറിയിൽ കടത്തിയ ഗോവൻ മദ്യവുമായി രണ്ടു പേർ എക്സൈസിന്റെ പിടിയിൽ. നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടർ ടി.സജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടി. സജിത്തിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് KSBC FL 09 സ്ഥാപനത്തിൽ നിന്നും 5 ബോട്ടിൽ ഗോവൻ നിർമിത മദ്യം കടത്താനുപയോഗിച്ച TN 04 AS 2345 നമ്പർ രജിസ്ട്രേഷൻ നമ്പർ ലോറി എന്നിവ സഹിതം അബ്കാരി കേസെടുത്തു. വാഹനത്തിന്റെ ഡ്രൈവർ എറണാകുളം സ്വദേശി ഗോപകുമാർ, ഉടമ ഷാൻ എന്നിവർക്കെതിരെ അബ്കാരി act 58, 67B എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ ബിജുമാർ, ഷഹാബുദീൻ, സി.ഈ.ഒ അബിൻരാജ് എന്നിവർ പങ്കെടുത്തു.
