മണമ്പൂർ : അക്രമത്തിനും കാമത്തിനും അറുതിയില്ലാത്ത കാലമായി മാറുമ്പോൾ യുവാവ് ബന്ധുവിനെ കൂടെ കിടക്കാൻ വിളിച്ചെന്ന് പരാതി. അതും ആറ്റിങ്ങലിലെ മണമ്പൂരിൽ. മാത്രമല്ല യുവാവ് വൃദ്ധയായ സ്വന്തം അമ്മൂമ്മയെ മർദിക്കുകയും ചെയ്തത്രെ.
മണമ്പൂർ ഗവ ആശുപത്രിക്ക് സമീപം കുടുംബമായി താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് ഭർത്താവിന്റെ സഹോദരിയുടെ മകൻ കയറി വരുകയും മോശമായി പെരുമാറുകയും കൂടെ കിടക്കാൻ വിളിക്കുകയും ചെയ്തത്രെ. യുവതി ഭയന്നു ഓടി തൊട്ടടുത്ത് താമസിക്കുന്ന വൃദ്ധയായ അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ അഭയം തേടി. തുടർന്ന് യുവാവ് അവിടെയെത്തി വൃദ്ധയായ സ്വന്തം അമ്മൂമ്മയെ മോശമായ രീതിയിൽ മർദിച്ചത്രെ. തുടർന്ന് അപ്പൂപ്പൻ ചെറുമകനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. മാത്രമല്ല തന്റെ ഭാര്യയെ സഹോദരിയുടെ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതിയുടെ ഭർത്താവും കല്ലമ്പലം പോലീസിൽ പരാതി നൽകി. എന്നാൽ പ്രതിയെ പിടിച്ചു വെച്ചിട്ട് പറയ് ഞങ്ങൾ വന്ന് അറസ്റ്റ് ചെയ്യാമെന്നാണ് പോലീസ് മറുപടി നൽകിയതെന്ന് അവർ പറയുന്നു. തന്റെ ഭാര്യയോട് മോശമായി പെരുമാറിയവനെ പോലീസ് പിടികൂടി നിയമത്തിന്റെ മുന്നിൽ ഹാജരാക്കി ശിക്ഷ വിധിച്ചില്ലെങ്കിൽ താൻ സ്വയം പോലീസ് ആകേണ്ടി വരുമെന്നും അവനെ കൊല്ലേണ്ടി വരുമെന്നും യുവതിയുടെ ഭർത്താവ് പറയുന്നു. പോലീസിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ജനങ്ങൾ സ്വയം ശിക്ഷ നടപ്പാക്കേണ്ടി വരുന്നതെന്നും പറയുന്നു. താൻ ശിക്ഷ നടപ്പാക്കിയാൽ അതിന്റെ കാരണം പോലീസിന്റെ നിരുത്തരവാദിത്തമാണെന്നും അതുകൊണ്ട് തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസോ ചോദ്യം ചെയ്യാൻ പത്രക്കാരോ വീട്ടിലേക്ക് വരരുതെന്നും അയാൾ പറയുന്നു. നിയമത്തിന്റെ കാവൽ ജനങ്ങൾക്ക് നൽകേണ്ട പോലീസിന്റെ നിഷ്ക്രിയത്വം അക്രമകാരികൾക്ക് കൂടുതൽ വഴിയൊരുക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.