പാങ്ങോട് : വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019 – 2020 പദ്ധതി പ്രകാരം നവീകരിച്ച പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കാക്കാണിക്കര ജനവിദ്യാകേന്ദ്രത്തിന്റെ
ഉദ്ഘാടനം എം.എൽ.എ അഡ്വ.ഡി.കെ മുരളി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗീത, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് മെമ്പറൻമാരായ സ്വപ്ന, റജീന, ആർ സുഭാഷ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രമോഹൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ഷൈനി നന്ദി രേഖപ്പെടുത്തി.