Search
Close this search box.

ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നം, ദേശീയ പാത അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഗതാഗത ക്രമീകരണം ശ്രദ്ധിക്കുക..

eiDXMB893704_compress21

ആറ്റിങ്ങൽ: വർഷങ്ങളായുള്ള ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ദേശീയപാത അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.ആറ്റിങ്ങൽ പൂവമ്പാറ മൂന്ന്മുക്ക് ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് ബെയ്സിന്റെ പണികൾ ആരംഭിച്ചു. നിലവിലെ ടാർ ഇളക്കി മാറ്റി ഇരുപതു മുതൽ അറുപത് സെന്റീമീറ്റർ ആഴത്തിൽ ജി.എസ്.ബി വെറ്റ്മിക്സ്‌ മക്കാഡം സ്ഥാപിച്ച് ആദ്യ ലെയർ ടാറിംഗ് ചെയ്ത് ഗതാഗതത്തിന് തുറന്നു കൊടുക്കും. മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നത്തുന്നത്.

ആദ്യം പൂവമ്പാറ മുതൽ കച്ചേരിനട വരെയും അതു കഴിഞ്ഞ് നാലുമുക്ക് മുതൽ മൂന്ന്മുക്ക്‌ വരെയും മൂന്നാം ഘട്ടമായി കച്ചേരിനട മുതൽ നാലുമുക്ക് വരെയുമാണ് നിർമ്മാണം നടത്തുക. മൂന്നു ഘട്ടങ്ങളായി പണി പൂർത്തിയാകുന്നതോടെ അവസാന ലെയർ ടാറിംഗും ചെയ്യുമെന്ന് നാഷണൽ ഹൈവേ അതോറിട്ടി അറിയിച്ചു. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓൺവേ സംവിധാനമാണ് ഒരു മാസകാലത്തേക്ക് പട്ടണത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേശീയ പാത വഴി കടന്നുപോകാം തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ പാലസ് റോഡു വഴി ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലൂടെ കൊല്ലമ്പുഴ മണനാക്ക് ജംഗ്‌ഷനിലൂടെയും പോകേണ്ടതാണെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!