മണനാക്ക് : മണനാക്ക് ജംഗ്ഷനിൽ കാർ ഓട്ടോ മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം നടന്നത്. ആലംകോട് ഭാഗത്തേക്ക് പോയ ഓട്ടോയാണ് മറിഞ്ഞത്. ഡ്രൈവറെ കൂടാതെ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
