വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആലന്തറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയിലെ യാത്രക്കാരനായ വഞ്ചിയൂര്‍ വട്ടവിള വീട്ടില്‍ അബ്ദുല്‍ വഹാബ്(55), കാറിലെ യാത്രക്കാരനായ ആലന്തറ ജാസിം മന്‍സിലില്‍ ജാസിം (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകർന്നു. ഇതില്‍ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
