ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ മൂന്നുമുക്ക് റോഡ് വികസനത്തിനായി ഇടിച്ച മണ്ണ് സ്വകാര്യ വ്യക്തിയുടെ വയൽ നികത്താൻ ഉപയോഗിക്കുന്നതായി പരാതി. മാമം പാലത്തിനു സമീപം പാലമൂട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ വയലിലേക്കാണ് മണ്ണ് പോകുന്നത്. പതിവായി മണ്ണ് കൊണ്ട് ഇടുന്നത് കണ്ട് നാട്ടുകാർ വയലിന്റെ ഉടമയോട് ചോദിച്ചപ്പോൾ അത് മണ്ണ് പിന്നീട് നീക്കം ചെയ്യുമെന്ന് പറഞ്ഞെങ്കിലും വയൽ നികത്തുന്നതായി നാട്ടുകാർക്ക് മനസ്സിലായി.തുടർന്ന് മണ്ണിട്ട് നിരപ്പാക്കി വരുന്ന വയലിന്റെ വിഷയം നാട്ടുകാർ റവന്യു ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, തുടങ്ങിയവർ സ്ഥലത്തെത്തി.
