Search
Close this search box.

കൊല്ലമ്പുഴ പാലത്തിനു സമീപം ട്രൈലർ വാഹനം കുടുങ്ങി, മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

eiL57C171998_compress28

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ മൂന്നുമുക്ക് ദേശീയ പാതയിൽ റോഡ് വികസനം നടക്കുന്നതിനാൽ ആറ്റിങ്ങലിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ ആറ്റിങ്ങൽ കൊല്ലമ്പുഴ മണനാക്ക് വഴി ആലംകോട് എത്തിയാണ് കൊല്ലം ഭാഗത്തേക്ക്‌ പോകുന്നത്. അങ്ങനെ ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി കൊല്ലത്തേക്ക് പോകാൻ വന്ന ട്രൈലർ വാഹനമാണ് കൊല്ലമ്പുഴ പാലത്തിന് സമീപം കുടുങ്ങിയത്. രണ്ട് ട്രൈലർ ഉണ്ട്. വാഹനം കുടുങ്ങിയതോടെ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കൗൺസിലർ പ്രശാന്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇടപെട്ടു രണ്ട് വശത്തും വാഹനങ്ങൾ തടഞ്ഞു നിർത്തി ട്രൈലർ അവിടെ തന്നെ ഒതുക്കി ഇട്ടു. ആറ്റിങ്ങൽ പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃ സ്ഥാപിച്ചു. ഇനി രാത്രിയിൽ യാത്ര തുടരുമെന്ന് അവർ അറിയിച്ചു. കൊല്ലമ്പുഴ വഴി പോകുന്ന വലിയ വാഹനങ്ങൾ പല തവണ ഇവിടെ കുടുങ്ങിപ്പോകുന്നുണ്ട്, അത് കാരണം ഗതാഗതം തടസ്സപ്പെടുന്നുണ്ട്.

വീഡിയോ കാണാം :

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!