Search
Close this search box.

കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെട്ടവർക്ക് ലൈഫ് മിഷനിൽ അപേക്ഷ നൽകാൻ അവസരമൊരുക്കണമെന്ന് ആവശ്യം

eiB1WLA15467

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും സമീപപ്രദേശങ്ങളായ കടയ്ക്കാവൂർ, ചിറയിൻകീഴും കണ്ടയിൻമെന്റ് സോണിൽ ഉൾപ്പെട്ടതാണ്. ഇവിടങ്ങളിൽ ഒന്നും അക്ഷയ പോലെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. ആയതിനാൽ ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ ആരംഭിക്കുന്ന ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കൂടാതെ അപേക്ഷക്കൊപ്പം ഹാജരാക്കേണ്ട വരുമാന സർട്ടിഫിക്കറ്റ് ഭൂമിഇല്ലായെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ അവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കാത്തത് കൊണ്ട് ഈ സർട്ടിഫിക്കറ്റ്കൾ കിട്ടില്ല.

ഈ പ്രദേശത്ത് അർഹരായ നിരവധിപേർ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കണ്ടയ്ൺമെന്റ് സോണുകളിൽ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ അവസാന തീയതി നീട്ടുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ വേണം. ആയതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ്ങ് പഞ്ചായത്ത്‌ അംഗം പ്രവീൺ ചന്ദ്ര മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!