മദ്രാസ് ഐ.ഐ.ടി യിൽ നിന്നും ഡോക്ടറേറ്റ് നേടിയ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പുന്നയിക്കുന്നം ചന്ദ്രമംഗലത്തു വീട്ടിൽ റിട്ടയേർഡ് ഡെപ്യുട്ടി തഹസിൽദാർ ഗോപി നാഥൻ നായരുടെയും ജില്ലാ സഹകരണ ബാങ്കിന്റെ റിട്ടയേർഡ് ഉദ്യോഗസ്ഥ രമാദേവിവിയുടെയും മകൻ അഭിജിത്തിനെ ഗ്രാമ പഞ്ചായത്ത് വീട്ടിൽ എത്തി അനുമോദിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഉള്ള ഗവേഷണം ആണ് അഭിജിത് നേടിയത്. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമ ചെയർ പേഴ്സൺ എസ്. ജയ, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ പങ്കെടുത്തു.
