ആറ്റിങ്ങൽ മണ്ഡലത്തിലെ ആറ് റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 2.35 കോടി രൂപ അനുവദിച്ചതായി എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു. അയിലം പാലം റോഡ് ടാറിങ്ങിന് 85 ലക്ഷം രൂപയും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മണലയത്തുപച്ച, ഇടക്കരിക്കകം, മറവക്കുഴി, വല്ലൂർ, പാങ്ങൽതടം റോഡുകൾക്ക് ഒന്നരക്കോടി രൂപയുമാണ് അനുവദിച്ചത്.