ആറ്റിങ്ങൽ : നാടിന് അഭിമാനമായ് രണ്ട് സി വിൽ സർവ്വീസ് റാങ്കുകൾ. 622-ാം റാങ്ക് വക്കം സ്വദേശി മൃദുൾ സുദർശനനും 803-ാം റാങ്ക് മണമ്പൂർ,കവലയയൂർ സ്വദേശി രാഹുൽ രാജിവിനും.
റിട്ടയ്ഡ് ഉദ്യോഹസ്ഥൻ സുദർശനന്റെയും നീണ്ട കാലം നിലയ്ക്കാമുക്ക് യു.പിഎസ് അദ്ധ്യാപികയും, ഇപ്പൊൾ പുരവൂർ യു.പി.എസ് ഹെഡ്മിസ്ട്രസുമായ പ്രീത റ്റീച്ചറുടെയും മകളാണ് മൃദുൾ.
കവലയൂർ വിമലാസ് ടെക്സ്റ്റയിൽസ് ഉടമ രാജീവിന്റെ മകനാണ് രാഹുൽ. എംഎൽഎ അഡ്വ ബി.സത്യൻ നിരീക്ഷണത്തിലായതിനാൽ രണ്ട് പേരെയും ഫോണിൽ വിളിച്ച് നാടിൻ്റെ അഭിനന്ദനം അറിയിച്ചു.
								
															
								
								
															
															
				

