കിഴുവിലം : കിഴുവിലത്ത് പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. കിഴുവിലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ പണിക്കു കൊണ്ടുവന്ന പാറയും ലോറിയുമാണ് മറിഞ്ഞത്. അപകടത്തിൽ ആളപായമില്ല. ഇന്ന് രാവിലെയാണ് സംഭവം. ലോറി തല കീഴായി മറിയുന്നെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ലോറി ഡ്രൈവറും ക്ളീനറും ചാടി രക്ഷപ്പെട്ടു. ലോറി മറിഞ്ഞ റോഡ് 30 മീറ്ററോളം കുഴിഞ്ഞു പോയി. അവിടെ കിണറിന്റെ ഉറ പണിതു നിന്നവർ ഓടി രക്ഷപെട്ടു. 40ഓളം ഉറ നശിച്ചു. വലിയൊരു ദുരന്തം ആണ് ഒഴിവായത്.