Search
Close this search box.

തിരുവാറാട്ടുകാവ് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങൾ ആറ്റിങ്ങൽ ബൈപാസ് പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം, ഓഗസ്റ്റ് 11ന് സ്ഥലം സന്ദർശിക്കും

eiVZHO624250_compress73

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപാസിന് ദേവസ്വം ബോർഡിൻ്റെ കിഴിലുള്ള തിരുവാറാട്ട്കാവ് ക്ഷേത്രത്തിലെ ശ്രീവേലി പാത, പാട്ടുപുര, ആനക്കോട്ടിൽ എന്നിവ സ്ഥലംമെടുപ്പിൽ നിന്നും ഒഴുവാക്കണമെന്ന് ഹൈ കോടതിയിൽ പെറ്റിഷൻ ഫയൽ ചെയ്ത സാഹചര്യത്തിൽ ആഗസ്റ്റ് 4 ന് പ്രസ്തുത സ്ഥലം സംയുക്ത പരിശോധന നടത്താൻ കോടതി ഉത്തരവിറക്കിയിരുന്നു.

തിരുവിതാംകൂറിൻ്റെ പരദേവതാ ആസ്ഥാനമായ തിരുവാറാട്ട്കാവ് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങൾ സംരക്ഷിക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്രിയും എം.എൽ.എയും നാട്ടുകാരുടെ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് പ്രസ്തുത സ്ഥലം പരിശോധനയ്ക്കായ് എത്തുമെന്ന് ദേശിയ പാത വിഭാഗം പ്രാജക്ട് വിഭാഗം എംഎൽഎ അഡ്വ ബി സത്യനെ അറിയിച്ചു. പ്രസ്തുത സ്ഥലത്തെ അലെമെൻ്റിൽ ചെറിയ വിത്യാസം പരിഹരിക്കാൻ കഴിയുമെന്നും പകരം സ്ഥലം സമീപത്തു ഉണ്ട് എന്നുമാണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്.

ആറ്റിങ്ങൽ ബൈപാസിന് ദേശീയപാത സ്ഥലമെടുപ്പ് നിയമം NHAl 3ഡി വിജ്ഞാപനം ഇറക്കണമെങ്കിൽ ആറ്റിങ്ങൽ വില്ലേജിലെ ഈ പ്രശ്നം കൂടി പരിഹരിക്കണം. 8 വില്ലേജുകളിൽ 7 വില്ലേജുകളിലും 3ഡി വിജ്ഞാപനത്തിനായി ഡാറ്റ എൻട്രി ചെയ്തു കഴിഞ്ഞതായി എൻ.എച്ച് സ്പെഷ്യൽ തഹസിൽദാർ എംഎൽഎയെ അറിയിച്ചു. തിരുവനന്തപുരം -കാസർഗോഡ് 6 വരി പാതക്ക് 45 മിറ്റർ വീതിക്കാണ് സ്ഥലം എടുത്ത് നൽകുന്നത്. ഈ പ്രശ്നം കൂടി പരിഹരിച്ചാൽ മാമം മുതൽ കടമ്പാട്ട് കോണം വരെ നീളുന്ന 17 കിലോ മീറ്റർ റോഡ് സ്ഥലമെടുപ്പിന്റെ അന്തിമ വിജഞാപനം ഇറക്കാൻ കഴിയും.

11 ന് സംയുക്ത പരിശോധനക്കായ്, NHAI പ്രാജക്ട് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, ദേവസ്വം ബോർഡ് പ്രതിനിധി എന്നിവർ ഉണ്ടാകുമെന്ന് അഡ്വ.ബി. സത്യൻ എം.എൽ.എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!